കൊവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ മരിച്ചു. പാലക്കാട് സ്വദേശി കെ രവീന്ദ്രൻ(60), ഭാര്യ വന്ദന(52) എന്നിവരാണ് മരിച്ചത്. ഇവർ നെസപ്പാക്കത്താണ് വർഷങ്ങളായി താമസം
ഇവർക്ക് മക്കളില്ല. ഒരാഴ്ചയിലേറെയായി ഇവർ അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോൺ ചെയ്യുമ്പോൾ ശാരീകാസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് പറഞ്ഞിരുന്നത്. ഏറെ ദിവസമായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടത്
ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രവീന്ദ്രൻ വഴിമധ്യേ മരിച്ചു. പിന്നാലെ വന്ദനയും മരിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് കണ്ടെത്തിയത്.