കൊവിഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കരുതല്‍ കൈവിടരുത്; വയനാട് കലക്ടര്‍

കല്‍പ്പറ്റ: കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അഭ്യര്‍ഥിച്ചു. പൊതുജനങ്ങളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അതിജാഗ്രത പാലിക്കണം. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്‌ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍…

Read More

ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ബംഗളുരുവില്‍ കോവിഡ് അതിശക്തമായ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയിലാണ്. ഈ മാസത്തിന്റെ ആരംഭം മുതല്‍ ഇതുവരെ ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 26 വരെയുള്ള കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം കുട്ടികള്‍ രോഗബാധിതരായി എന്ന കണ്ടെത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 244 ആണ്‍കുട്ടികളും 228 പെണ്‍കുട്ടികളും രോഗം ബാധിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കേസുകള്‍ ദിവസേന എട്ട് മുതല്‍…

Read More

മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഞ്ജു; മനോഹര ചിത്രങ്ങള്‍ക്ക് ആരാധകരുടെ പ്രശംസ

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ക്യാമറകണ്ണുകളിലൂടെ പകര്‍ത്തിയ മഞ്ജു വാര്യരുടെ ഫോട്ടോയാണ് ഇപ്പോള്‍ സിനിമപ്രേമികള്‍ക്കിടിയില്‍ ചര്‍ച്ചാവിഷയം. ഫോട്ടോഗ്രഫിയോട് അതിയായ താല്‍പര്യമുള്ള ആളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ക്കും ആരാധകര്‍ക്കും അറിയാവുന്നതാണ്. പുതുപുത്തന്‍ മോഡല്‍ ക്യാമറകള്‍ എന്നും വീക്കിനസാണ് അദ്ദേഹത്തിന്. ലോക്ഡൗണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമിലും പങ്കുവച്ചിരുന്നു. ഇപ്പോളിതാ മമ്മൂകയെടുത്ത തന്റെ ചിത്രങ്ങള്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. നേരിയ വെളിച്ചത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മഞ്ചുവിന്റെ ഫോട്ടോ ഒറ്റ നോട്ടത്തില്‍ പ്രൊഫഷണല്‍സിനെ പോലും വെല്ലുന്ന തരത്തിലാണ് മമ്മൂട്ടി…

Read More

50 ലധികം പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ലൈംഗീകമായി അധിക്ഷേപിച്ചു; വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്

കെയ്‌റോ: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരായി ലൈംഗീക അധിക്ഷേപം നടത്തിയതിന് ഈജിപ്തിലെ കെയ്റോയില്‍ വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി. മൂന്ന് വര്‍ഷത്തേക്ക് ഈ വിദ്യാര്‍ഥിയെ ജയിലിലടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന അഹമ്മദ് ബസാം സാക്കിക്കെതിരായാണ് കേസ്. 20 വയസ്സുകാരനായ പ്രതിക്കെതിരെ 50 ലധികം സ്ത്രീകളാണ് ലൈംഗിക കുറ്റകൃത്യം ചൂണ്ടിക്കാട്ടി കേസ് നല്‍കിയിരിക്കുന്നത് അഹമ്മദ് ബസ്സാം സാകിക്കെതിരെ ആദ്യം പരാതി ഉയര്‍ന്നത് 2018ലാണ്. പെണ്‍കുട്ടിയെയും, സുഹൃത്തുക്കളെയുമടക്കം അമ്പതു പേരെയാണ് ലൈംഗീകമായി അധിക്ഷേപിച്ചതെന്ന് ഈജിപ്ഷ്യന്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു. ലൈംഗീകമായി…

Read More

ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മിരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് വെെകുന്നേരം ഷോപ്പിയാനിലെ വാങ്കം പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പോയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. വധിച്ച ഭീകരരിൽ ഒരാൾ ആയുധ പരിശീലനത്തിനായി പാകിസ്ഥാനിൽ പോയി കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) ആണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഷോപ്പിയാനിൽ ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

തൃശ്ശൂർ പൂരം എല്ലാ ചടങ്ങുകളോടെയും നടക്കും; ജനപങ്കാളിത്തത്തിലും നിയന്ത്രണമുണ്ടാകില്ല

തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെ നടത്താൻ തീരുമാനം. പൂരത്തിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളിത്തുറക്കുന്നത് മുതൽ 36 മണിക്കൂർ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളുമുണ്ടാകും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്‌സിബിഷനും നടക്കും. പൂരം എക്‌സിബിഷന് പ്രതിദിനം 200 പേർക്ക് മാത്രം പ്രവേശനമെന്ന നിബന്ധന നീക്കി. നിയന്ത്രണമേർപ്പെടുത്തിയാൽ പൂരം തന്നെ ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പിനെ…

Read More

എട്ട് വയസുകാരനെ മുതല വിഴുങ്ങി; മുതലയുടെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയില്‍ ബോര്‍ണിയോ ദ്വീപിലെ നദിയില്‍ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. ദിമാസ് മുല്‍ക്കന്‍ സപുത്ര എന്ന എട്ടു വയസുകാരനാണ് സഹോദരനൊപ്പം വീടിനടുത്തുള്ള നദിയില്‍ നീന്തിക്കളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ മുതല വിഴുങ്ങുന്നത് കണ്ട് വീടിന് സമീപത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മുതല രക്ഷപ്പെട്ടിരുന്നു. മുതലയെ പിന്തുടര്‍ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു….

Read More

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയതെന്നും വിവരം. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവരം. ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന്…

Read More

ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാർ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് പറയുന്നത്. വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. നിലവിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.

Read More

പമ്പയാറ്റിൽ കുളിക്കുന്നതിനിടെ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.

Read More