ജമ്മു കശ്മിരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് വെെകുന്നേരം ഷോപ്പിയാനിലെ വാങ്കം പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പോയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. വധിച്ച ഭീകരരിൽ ഒരാൾ ആയുധ പരിശീലനത്തിനായി പാകിസ്ഥാനിൽ പോയി കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) ആണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഷോപ്പിയാനിൽ ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.