ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു.ഷോപ്പിയാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരർ ഹിസ്ബുൾ മുജാഹിദ്ദിൻ, അൽ ബാദർ എന്നീ ഭീകര സംഘടനയുടെ അംഗങ്ങളാണ്
സജാദ് അഹമ്മദ് മല്ല, വസീം അഹമ്മദ് മാഗ്രേ, ജുനൈദ് റഷീദ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ആർ.പി.എഫും കശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കെതിരെ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്