ബെയിര്‍സ്റ്റോക്ക് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടം; കിംഗ്‌സ് ഇലവനെതിരെ ഹൈദരാബാദിന് തകർപ്പൻ സ്‌കോർ
സ്വപ്‌നതുല്യമായ തുടക്കം. ഒന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 160 റൺസ്. 15 റൺസിനിടെ നഷ്ടപ്പെട്ടത് അഞ്ച് വിക്കറ്റുകൾ. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് സംഭവ ബഹുലമായിരുന്നു. ഓപണർ ജോണി ബെയിർസ്‌റ്റോക്ക് 3 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെടുകയും ചെയ്തു. ടോസ് നേടിയ സൺ റൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ സൺ റൈസേഴ്‌സ് എടുത്തത് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. ഒന്നാം വിക്കറ്റിൽ വാർണറും ബെയിർസ്‌റ്റോയും ചേർന്ന് അടിച്ചൂകൂട്ടിയത്…