ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബരാമുള്ളയിലെ പത്താനിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്
പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിലിനെത്തിയത്. പൊടുന്നനെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ തുടരുകയാണ്.