കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; കരസേനാ മേജർക്ക് പരുക്ക്

ജമ്മു കാശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പോലീസും കരസേനയും സി ആർ പി എഫും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്.