മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഉടൻ തന്നെ നോട്ടീസ് നൽകും.
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന നടന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി. കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ ഉൾപ്പെടെയാണ് പിടിയിലായത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.