മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. എറണാകുളം തമ്മനത്താണ് യുവാവിന് കുത്തേറ്റത്. അടൂർ സ്വദേശി മനുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരന്നത്. മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാനിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു