കൊല്ലം അഞ്ചലിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി

കൊല്ലം അഞ്ചലിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി. അഞ്ചൽ കരുകോൺ കുട്ടിനാട് മടവൂർ കോളനിയിലെ ചാരുവിള വീട്ടിൽ രാജപ്പനാണ്(60) കൊല്ലപ്പെട്ടത്.

ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. മകൻ സതീഷാണ് രാജപ്പനെ കൊലപ്പെടുത്തിയത്. വാക്കു തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവസമയത്ത് രാജപ്പനൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.