കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ; ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗമുക്തരില്‍ തുടര്‍ന്നുള്ള മൂന്ന് മാസത്തേയ്ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് മുക്തരുടെ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് തീരുമാനം.

രോഗമുക്തരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നതിനെ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗമുക്തരില്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധന പോസിറ്റീവായത് കാരണം ചികിത്സ നിഷേധിക്കുകയുമരുത്.