സുൽത്താൻ ബത്തേരിയിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി; പകരം ഡമ്മിയായ ഭാര്യ സ്ഥാനാർത്ഥി

സുൽത്താൻ ബത്തേരി: എൽഡിഎഫ് പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക സൂഷ്മ പരിശോധയനിൽ തള്ളിയതോടെ സുൽത്താൻ ബത്തേരി നഗരസഭയിൽ ഡമ്മിയായ പത്രിക നൽകിയ സ്ഥാനാർഥിയുടെ ഭാര്യ സ്ഥാനാർഥിയായി. സുൽത്താൻ ബത്തേരി നഗരസഭയിലെ 35-ാം ഡിവിഷൻ കൈവട്ടാമൂലയിലെ ഇടതു സ്ഥാനാർത്ഥിയായ ഇല്ലത്ത് കോയയുടെ പത്രികയാണ് തള്ളിയത്. പകരം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഇല്ലത്ത് കോയയുടെ ഭാര്യ റഹ്‌മത്ത് കോയ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. കോയയുടെ സ്ഥാനാർത്ഥിത്വം തള്ളിപോകാൻ കാരണമായത് ചെറുകിട കരാറുകാരനായ ഇയാൾക്ക് നിലവിൽ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക…

Read More

നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി

നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: പി.പി. ഫിലോമിന ( റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, നടവയല്‍). മക്കള്‍: രാജേഷ് (കല്‍പ്പറ്റ ഗ്രാമ ന്യായാലയ കോടതി, ), പരേതനായ സുജേഷ്. മരുമകള്‍: ഷിംജിത ( അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., മാനന്തവാടി )

Read More

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടർന്ന് കുറുമ്പലക്കോട്ട, അമ്പുകുത്തി മല അടച്ചിടും

കുറുമ്പലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നവംബര്‍ 22 മുതല്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും ഇവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

Read More

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം നാളെ (21/11/2020) വൈകീട്ട് അഞ്ച് മുതല്‍ ഒരാഴ്ചകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഇവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കാതെയാണ് മത്സ്യ/മാംസ വില്‍പന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഈ മാര്‍ക്കറ്റുകളിലെ കടകള്‍ക്ക്…

Read More

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

പെട്രോൾ, ഡീസൽ വില വർധിച്ചു; ഇന്ധനവില വർധന ഒന്നര മാസത്തിന് ശേഷം

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഒന്നര മാസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയുമാണ് ഇന്നു കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോൾ വില കൂടുന്നത്. ഡീസൽ വില ഇതിനു മുമ്ബ് കൂടിയത് 41 ദിവസം മുമ്പാണ്. കൊച്ചിയിൽ 81.77 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 74.84 രൂപ. ഒരുമാസത്തിലേറെ തുടർന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് പശ്ചാത്തലത്തിൽ…

Read More

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ബൈഡന്‍ തന്നെ വിജയിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വിജയിച്ചത് ജോ ബൈഡന്‍ തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയത്. ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്മാരുടെ ജോര്‍ജിയയില്‍ ബൈഡന്‍ ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

Read More

വയനാട്ടിൽ 135 പേര്‍ക്ക് കൂടി കോവിഡ്; 152 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.11.20) 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9315 ആയി. 8270 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 983…

Read More

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ,…

Read More