തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ തുടരേണ്ട കാര്യമില്ല. നേരത്തേ, അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരിന്നത്. ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.