സുൽത്താൻ ബത്തേരി : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷടിച്ചു. റിട്ട. എസ്.ഐ .പട്ടയത്തിൽ മോഹനന്റെ കുപ്പാടിയിലെ വീടാണ് കഴിഞ്ഞ ദിവസം മോഷ്ട്ടാക്കൾ കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ട്ടക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവനോളം വരുന്ന സ്വർണാഭരണവും 4400 രുപയും 30 ഒമാൻ റിയാലും 70 കനേഡിയൻ റിയാലുമാണ് അപഹരിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്.
മോഹനനും കുടുംബവും ചികിൽസാർത്ഥം തിങ്കളാഴ്ച വൈകിട്ട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പോയതായിരുന്നു. വീടിന്റെ പുറത്തെ ലൈറ്റ് ഓഫാക്കുന്നതിനായി അയൽവാസിയോട് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ അയൽവാസി ലൈറ്റ് ഓഫ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തി തുറന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
The Best Online Portal in Malayalam