ആളില്ലാത്ത വീട് കുത്തിതുറന്ന് പണവും സ്വർണ്ണവും മോഷ്ടിച്ചു. യെസ് ഭാരത് വസ്ത്രാലയത്തിൻ്റെ ഉടമ അയ്യൂബിൻ്റെ സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7പവൻ സ്വർണ്ണാഭരണങ്ങളും, 15000 രൂപയും അപഹരിച്ചു. വീട്ടുകാർ അടൂരിലെ തറവാട്ടു വീട്ടിൽ പോതായിരുന്നു. ഈ സമയം വീട്ടിൽ ലൈറ്റിടുന്നതിന് ഏൽപ്പിച്ചിരുന്ന വ്യക്തി ഇന്ന് രാവിലെ ലൈറ്റ് ഓഫ് ചെയ്യാനായി വന്നപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. പുറകിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടിലെ അലമാരയും കുത്തി തുറന്ന് പണവും സ്വർണ്ണവും അപഹരിക്കുകയായിരുന്നു. വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി മറച്ചു വച്ച നിലയിലായിരുന്നു. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The Best Online Portal in Malayalam