പാവപ്പെട്ടവര്‍ക്ക് 24 മണിക്കൂറും അരി ലഭ്യമാക്കാന്‍ റൈസ് എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക
ബെംഗളൂരു: റേഷൻ കാർഡ് ഉടമകൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാൻ റൈസ് ഡിസ്പെൻസിങ് മെഷീനുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. റൈസ് എടിഎമ്മുകൾ എന്നപേരിലാവും ഇവ അറിയപ്പെടുക. റേഷൻ കടകൾക്കു മുന്നിൽ ദീർഘനേരം ക്യൂ നിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമാണ് ഇവ സ്ഥാപിക്കുന്നതെന്ന് കർണാടകയിലെ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു കോവിഡ് ലോക്ക്ഡൗണിനിടെ ഇൻഡോനീഷ്യയും വിയറ്റ്നാമും റൈസ് എടിഎമ്മുകൾ സ്ഥാപിച്ച്…