2129 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 21,923 പേർ

സംസ്ഥാനത്ത് ഇന്ന് 2129 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതിലേറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 402 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. കൊല്ലത്ത് 85 പേർ രോഗമുക്തി കരസ്ഥമാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 112 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 288 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 69 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 119 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേരുടെയും ഫലം ഇന്ന് നെഗറ്റീവായി

കൂടാതെ മലപ്പുറം ജില്ലയിൽ നിന്നുള്ള 317 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 194 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 26 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 127 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 150 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,782 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,382 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,354 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.