സുൽത്താൻ ബത്തേരി : കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പത്രാധിപർ സ്മാരക പുരസ്‌ക്കാരത്തിന് കേരള കൗമുദി ലേഖകൻ എൻ.എ.സതീഷ് അർഹനായി. സുൽത്താൻ ബത്തേരി പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. പുരസ്‌ക്കാര സമർപ്പണം നടത്തി. ബത്തേരി നഗരസഭ ചെയർപോഴ്‌സൺ ഇൻചാർജ് ജിഷ ഷാജി മുഖ്യ പ്രഭാഷണവും പുരസ്‌ക്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ ,ബത്തേരി എസ്.എൻ.ഡി.പിയൂണിയൻ കൺവീനർ വി.ജി.സുരേന്ദ്രനാഥ്, വയനാട് യൂണിയൻ മുൻ പ്രസിഡന്റ് കെ.കെ.സോമനാഥൻ മാസ്റ്റർ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരവിന്ദ് .സി.പ്രസാദ്, കേരള കൗമുദി പരസ്യവിഭാഗം മാനേജർ കെ.വി.രജീഷ്, സർക്കുലേഷൻ മാനേജർ ദിലീപ്, മാധ്യമ പ്രവർത്തകനും എം.ഇ.എസ്.ആശുപത്രിയുടെ മാനേജരുമായ കോണിക്കൽ കാദർ, കേരള അക്കാദമി ഓഫ് എഞ്ചീനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജോക്കബ്ബ് .സി.വർക്കി, വി.മുഹമ്മദ് ഷെരീഫ്, പി.സി.ബിജുതുടങ്ങിയവർ സംസാരിച്ചു. പുരസ്‌ക്കാര സമർപ്പണത്തിന് നന്ദി അറിയിച്ചുകൊണ്ട് എൻ. എ.സതീഷ് മറുപടി പ്രസംഗം നടത്തി. കേരള കൗമുദി വയനാട് ബ്യുറോ ചീഫ് പ്രദീപ് മാനന്തവാടി സ്വാഗതവും സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.രാജഗോപാലൻ നന്ദിയും പറഞ്ഞു.
The Best Online Portal in Malayalam