കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും, ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഇതിനു മറുപടിയായി യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.