കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കാസര്‍കോട് ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയത്.വിധി വരുന്നത് വരെ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി ഹര്‍ജി പരിഗണിക്കും

.ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ആരെയും കടത്തിവിടില്ലെന്ന കര്‍ണ്ണാടകയുടെ തീരുമാനം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും, ചെക്ക് പോസ്റ്റുകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.