നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി.
കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം.
കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു.
കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തും.