അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോക്ടർ കഫീൽ ഖാൻ കുടുംബസമ്മേതം രാജസ്ഥാനിലേക്ക് താമസം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീൽ ഖാൻ അറിയിച്ചു
നിലവിൽ തനിക്കെതിരായ കേസുകൾ ഒഴിവാക്കിയെങ്കിലും യോഗി സർക്കാർ വീണ്ടും കേസുകൾ ചുമത്തി തടങ്കലിലിടാൻ സാധ്യതയേറെയാണ്. ഇതേ തുടർന്നാണ് ഗോരഖ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്നത്.
പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ താമസിക്കാൻ നിർദേശിച്ചു. യുപിയിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും അറിയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ആയതിനാൽ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിലും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞു