ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീൽ ഖാന് ജാമ്യം അനുവദിച്ചത്. ഡോക്ടറെ ഉടൻ മോചിപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. യുപി പോലീസിന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി വധി
ഡിസംബർ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. യുപി ഗോരഖ്പൂർ മെഡിക്കൽ കോളജിൽ ശിശു രോഗ വിദഗ്ധനായിരുന്ന കഫീൽ ഖാൻ നിലവിൽ സസ്‌പെൻഷനിലാണ്.