അതിർത്തികളിൽ കർശന പരിശോധന; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നും ഇനി മുതല്‍ കര്‍ണാടകത്തിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനിടയില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിൻ്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കര്‍ണാടകത്തിലേക്ക് പോകാനുള്ള മാനദണ്ഡമാക്കിയിരിക്കുന്നത്. നിബന്ധനകള്‍ കടുപ്പിച്ചതോടെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബാവലിയിലും കുട്ടയിലുമടക്കം പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

കര്‍ണാടകത്തിൽ നിന്നും കേരളത്തിലെത്തി മടങ്ങിപ്പോകുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ ചെക്കുപോസ്റ്റുകളിലെത്തി മടങ്ങിപ്പോകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നിയന്ത്രണം കടുപ്പിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കും. പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലോഡ് കണക്കിനാണ് ഓരോ ദിവസവും അതിര്‍ത്തികടന്ന് കേരളത്തിലേക്കെത്തുന്നത്. സാധനങ്ങള്‍ കൊണ്ടുവരുന്നതിനായി അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ലോഡുകളുടെ വരവ് കുറയുമെന്നുറപ്പാണ്.