വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു. പതിമൂന്നു വർഷമായി എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി എസ്.എസ്.എഫ് നടത്തിവരുന്ന മാതൃക പരീക്ഷ എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥ ആശയങ്ങളും, ആദർശങ്ങളുമുള്ള ഇന്ത്യ പോലൊരു രാജ്യത്തിലെ, പഴമയെ ഇല്ലാതാക്കാനുള്ള നീക്കം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. പരിഷ്ക്കരണമെന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനും, പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങൾ ആസൂത്രിതമായി…

Read More

തമിഴ്‌നാട്ടിൽ 18,620 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഏഴ് പേർ പിടിയിൽ; ഗോഡൗൺ മലയാളികളുടേത്

തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് സമീപം തിരുവണ്ണൂരിലാണ് എക്‌സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 18,620 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഈ ഗോഡൗൺ നടത്തുന്നത് മലയാളികളാണ് ഗോഡൗണിലുണ്ടായിരുന്ന ഏഴ് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്‌ട്രേഷൻ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മലയാളികൾ ഓരി രക്ഷപ്പെട്ടു. കേരളത്തിൽ നിന്നുള്ള എക്‌സൈസ് ഇന്റലിജൻസാണ് റെയ്ഡ് നടത്തിയത്.

Read More

വയനാട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്;122 പേര്‍ക്ക് രോഗമുക്തി *80 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.02.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 80 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26156 ആയി. 24413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കൊവിഡ്, 15 മരണം; 4345 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂർ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂർ 167, പാലക്കാട് 129, കാസർഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 86…

Read More

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം.   ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്

Read More

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം; കൈകൾ മുറിച്ചുമാറ്റിയ നിലയിൽ

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്

Read More

കൊവിഡ് വ്യാപനം: മഹാരാഷ്ട്ര കടുത്ത നിയന്ത്രണത്തിലേക്ക്, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. കേസുകൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. പൂനെയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കടുത്ത നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്,…

Read More

സമരം ശക്തമാക്കാനൊരുങ്ങി റാങ്ക് ഹോൾഡേഴ്‌സ്; മറ്റന്നാൾ മുതൽ നിരാഹാര സമരം ആരംഭിക്കും

സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധികൾ അറിയിച്ചു. സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാത്തിരിക്കും. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്നും ഇവർ പറഞ്ഞു. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഉടൻ ലഭിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ സമരം ശക്തമാക്കാനാണ് ധാരണ ആഭ്യന്തര സെക്രട്ടറി…

Read More

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രം

കൊവിഡ് രണ്ടാം തരംഗമെന്ന് സൂചനകൾ ലഭിച്ചതോടെ സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു നിയന്ത്രണങ്ങൾ ശക്തമാക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ. കേരളത്തിൽ പ്രതിദിന വർധനവിനൊപ്പം തന്നെ കൊവിഡ് മുക്തി നിരക്കും കൂടുതലാണ്. അതേസമയം ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ വാക്‌സിൻ…

Read More

ഉള്ളിവിലയിൽ വൻ കുതിപ്പ്; ക്വിന്റലിന് 970ൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. രണ്ട് ദിവസത്തിനിടെ ഉള്ളിവില ക്വിന്റലിന് 970 രൂപയിൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ക്വിന്റലിന് മഴയെ തുടർന്നാണ് വിലവർധനവെന്ന് പറയപ്പെടുന്നു. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് സൂചന. രാജ്യത്ത് കർഷക സമരം ശക്തിപ്പെടുന്നതിനിടെയാണ് ഉള്ളിവില വർധിക്കുന്നത്. അതേസമയം വില വർധന അധികം നീണ്ടുനിൽക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിൽ നിന്നുമുള്ള ഉള്ളി വിപണിയിൽ എത്തുന്നതോടെ വില വർധന കുറഞ്ഞേക്കുമെന്നാണ് സൂചന

Read More