സമരം ശക്തമാക്കാനൊരുങ്ങി റാങ്ക് ഹോൾഡേഴ്‌സ്; മറ്റന്നാൾ മുതൽ നിരാഹാര സമരം ആരംഭിക്കും

സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധികൾ അറിയിച്ചു. സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ

അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാത്തിരിക്കും. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്നും ഇവർ പറഞ്ഞു. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഉടൻ ലഭിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ സമരം ശക്തമാക്കാനാണ് ധാരണ
  1. ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമുമാണ് ഇന്നലെ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്. സമരം തുടരുന്ന ഉദ്യോഗാർഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടേക്കും. സമരം സമാധാനപരമാകണമെന്ന നിർദേശം ഉദ്യോഗാർഥികൾ അംഗീകരിച്ചിരുന്നു.