തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് സമീപം തിരുവണ്ണൂരിലാണ് എക്‌സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 18,620 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഈ ഗോഡൗൺ നടത്തുന്നത് മലയാളികളാണ്
ഗോഡൗണിലുണ്ടായിരുന്ന ഏഴ് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്‌ട്രേഷൻ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മലയാളികൾ ഓരി രക്ഷപ്പെട്ടു. കേരളത്തിൽ നിന്നുള്ള എക്‌സൈസ് ഇന്റലിജൻസാണ് റെയ്ഡ് നടത്തിയത്.