കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും, ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനു മറുപടിയായി യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി…

Read More

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും രണ്ടാനച്ഛനുമടക്കം എട്ട് പ്രതികൾക്ക് തടവുശിക്ഷ

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. മാതാവിന് ഏഴ് വർഷം തടവും രണ്ടനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു കോഴിക്കോട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു. 2006-07 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും മറ്റ് പ്രതികൾക്ക് കൈമാറുകയുമായിരുന്നു. പതിനാല് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

Read More

വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്;168 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26339 ആയി. 24723 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1316 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1124 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കൊവിഡ്, 14 മരണം; 4823 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4034 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച…

Read More

സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കൊവിഡ്, 14 മരണം; 4823 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4034 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച…

Read More

4823 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 69,604 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂർ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂർ 190, കാസർഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേർ ഇതുവരെ കോവിഡിൽ…

Read More

പയ്യന്നൂരിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ ചികിത്സയിലിരിക്കെ മരിച്ചു

പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു. ചിറ്റാരിക്കൽ സ്വദേശി ശിവപ്രസാദ്, ഏഴിലോട് പുറച്ചേരി സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. 19ാം തീയതിയാണ് പഴയ ബസ് സ്റ്റാൻഡ് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത് 19ന് പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് വാടക കെട്ടിടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇരുവരും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിർപ്പ്…

Read More

ആഴക്കടല്‍ മല്‍സ്യബന്ധനം: കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണമെന്ന് കെസിബിസി

തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്.കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു. ഏതു വിധത്തില്‍ ഈ പദ്ധതി…

Read More

ബിജെപിയിൽ ചേരണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സിപിഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ

ബിജെപിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തന്നെ വന്നു കണ്ടതായി സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ ബിജെപിയുമായി യോജിക്കാനാകില്ലെന്ന് താൻ വ്യക്തമാക്കിയതായും രവീന്ദ്രൻ പറഞ്ഞു അതേസമയം സുഹൃത്തെന്ന നിലയിലാണ് രവീന്ദ്രനെ വീട്ടിൽ ചെന്ന് കണ്ടതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രവീന്ദ്രന്റെ വീട്ടിൽ സുരേന്ദ്രൻ എത്തിയത്. താനൊരു ഈശ്വരവിശ്വാസിയാണ്. അതേസമയം കമ്മ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികൾക്ക് സിപിഎമ്മിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. നിലവിൽ പാർട്ടി ലോക്കൽ കമ്മിറ്റി…

Read More

മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിൽ ആശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ; എൻ പ്രശാന്ത് വിവാദത്തിൽ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ എസ് ഐ എൻ സി എംഡി എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിലൂടെ മറുപടി നൽകിയത് അശ്ലീല ചുവയുള്ള സ്റ്റിക്കർ വഴി. കൊച്ചി മാതൃഭൂമി യൂനിറ്റിലെ കെ പി പ്രവിതക്കാണ് മോശം അനുഭവമുണ്ടായത്. പ്രതികരണം തേടുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ അയക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്യുകയും ആള് മാറി പോയി, വാർത്ത കിട്ടാനുള്ള വഴി ഇതല്ലെന്നും ചില മാധ്യമപ്രവർത്തകർ ശുചീകരണ തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നുമാണ് എൻ പ്രശാന്ത് നൽകിയ മറുപടി…

Read More