പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു. ചിറ്റാരിക്കൽ സ്വദേശി ശിവപ്രസാദ്, ഏഴിലോട് പുറച്ചേരി സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. 19ാം തീയതിയാണ് പഴയ ബസ് സ്റ്റാൻഡ് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത്
19ന് പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് വാടക കെട്ടിടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇരുവരും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിർപ്പ് അറിയിച്ചതോടെയാണ് ആത്മഹത്യ. ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് സംഭവം