തിരുവനന്തപുരം വിളപ്പിൽശാലയിൽ പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ(53) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സ്റ്റേഷൻ ഓഫീസറുടെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു
നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇൻസ്‌പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ ആരോപിച്ചത്. ഒക്ടോബർ ഒന്നിനാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.