ഷാര്‍ജയില്‍ ഡല്‍ഹിയെ 200 തൊടിയിക്കാതെ റോയല്‍സ്; തിളങ്ങി ഹെറ്റ്മയര്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 184 റണ്‍സ് നേടിയത്. 24 ബോളില്‍ 45 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 5 സിക്‌സും 1 ഫോറും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറുടെ പ്രകടനം. ഡല്‍ഹിക്കായ് മാര്‍ക്കസ് സ്റ്റോയിനിസ് 30 ബോളില്‍ 4 സിക്‌സിന്റെ അകമ്പടിയില്‍ 39 റണ്‍സ് നേടി. ഋഷഭ് പന്ത് 5, ശ്രേയസ് അയ്യര്‍ 22, പൃഥ്വി ഷാ 19, ധവാന്‍…

Read More

ശബരിമല ദർശനം: വെർച്വൽ ക്യൂവിന് നാളെ മുതൽ അപേക്ഷ ആരംഭിക്കും

ശബരിമല ദർശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ദർശനം അനുവദിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദർശനം അനുവദിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഉന്നതതല സമിതിയുടെ ശുപാർശക്ക് അനുസരിച്ച് നീങ്ങുകയായിരുന്നു.   പമ്പാ സ്‌നാനം അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കും…

Read More

വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം:ജി പൂങ്കുഴലി ഐപിഎസ് ചുമതലയേൽക്കും

ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ആയാണ് അദ്ധേഹത്തെ സ്ഥലം മാറ്റിയത്.കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി ഐ.പി.എസിനെ പുതിയ വയനാട് എസ്.പിയാക്കി നിയമിച്ചു

Read More

തുടർ തോൽവികളിൽ നിന്ന് മോചനം തേടി രാജസ്ഥാൻ റോയൽസ്; ഡൽഹി ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്മിത്ത് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം. തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ ക്ഷീണം മാറ്റാനായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം മറുവശത്ത് ഡൽഹി മികച്ച ഫോമിലാണ്. 5 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ. രാജസ്ഥാൻ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് വിജയവുമാണ് ഉള്ളത്. ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ…

Read More

ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; അഞ്ച് ദിവസം കൂടി ആശുപത്രിയിൽ തുടരും

ഷൂട്ടിംഗിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ട രംഗം ചിത്രീകരിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ടൊവിനോക്ക് ആൻജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങൾക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് നടനെ മുറിയിലേക്ക് മാറ്റി. അഞ്ച് ദിവസം കൂടി ടൊവിനോ ആശുപത്രിയിൽ തുടരും.

Read More

സംസ്ഥാനത്ത് ഇന്ന് 25 കൊവിഡ് മരണങ്ങൾ കൂടി

സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,321 സാമ്പിളുകൾ; 111 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം,…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ…

Read More

വൈത്തിരിയിൽ വീണ്ടും കഞ്ചാവ് വേട്ട:നാല് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ:വൈത്തിരി പോലീസ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിൽ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന  നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികളായ സിറാജ്  (30)റൂഫ്സൽ (22) സുൽത്താൻ (20) മുഹമ്മദ് ഇർഫാൻ (22) സുബീർ (23) എന്നിവരെയാണ് വൈത്തിരി  പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സബ് ഇൻസ്പെക്ടർ ജിതേഷ് കെ എസ് സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കെ കെ  രാകേഷ് കൃഷ്ണ ഷാജഹാൻ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്

Read More

വയനാട് ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 152 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (09.10.20) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4645 ആയി. 3537 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1084 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 255…

Read More