ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്മിത്ത് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം.
തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ ക്ഷീണം മാറ്റാനായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം മറുവശത്ത് ഡൽഹി മികച്ച ഫോമിലാണ്. 5 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ. രാജസ്ഥാൻ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് വിജയവുമാണ് ഉള്ളത്.
ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോയിനിസ്, ഹേറ്റ്‌മേയർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗീസോ റബാദ, അന്റിച്ച് നോർജെ, ഹർഷൽ പട്ടേൽ
രാജസ്ഥാൻ ടീം: യശാശ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, മഹിപാൽ ലോംറോർ, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ്സ് ഗോപാൽ, കാർതിക് ത്യാഗി, ആൻഡ്രൂ ടൈ, വരുൺ ആരോൺ