ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത മത്സരത്തിനിറങ്ങുന്നത്.
മുംബൈ ഇന്ത്യൻസിന്റെ സീസണിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ചെന്നൈയോട് മുംബൈ പരാജയപ്പെട്ടിരുന്നു.
കൊൽക്കത്ത ടീം: സുനിൽ നരൈൻ, ശുഭം ഗിൽ, നിതീഷ് റാണ, ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, ദിനേശ് കാർത്തിക്, നിഖിൽ നായിക്, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ്, സന്ദീപ് വാര്യർ, ശിവം മാവി