പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മേല്‍നോട്ടമേറ്റെടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എട്ട് മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലം നിര്‍മാണത്തില്‍ നഗ്നമായ അഴിമതിയുണ്ട്. അഴിമതി നടത്തിയ ആരും രക്ഷപെടില്ലെന്നും ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Best Online Portal in Malayalam