പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

 

പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർക്കാരിന് പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് എത്രയും വേഗം കടക്കാമെന്നും കോടതി വ്യക്തമാക്കി

 

  1. ഹൈക്കോടതിക്ക് ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതിന് സാങ്കേതികമായ തടസ്സങ്ങളുണ്ടെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. കോടതി നടപടികളെ തുടർന്ന് പാലം നിർമാണം വൈകുകയാണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.