ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സൺ റൈസേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈ രാജ്യന്തര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മലയാളി താരം ദേവദത്ത് ബംഗ്ലൂരിനായി ഇന്ന് കളിക്കുന്നുണ്ട്
ബാംഗ്ലൂർ ടീം: ആരോൺ ഫിഞ്ച്, ദേവദത്ത് പടിക്കൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഉമേഷ് യാദവ്, നവീദീപ് സെയ്‌നി, ഡെയ്ൽ സ്റ്റെയിൻ, യുസ് വേന്ദ്ര ചാഹൽ
ഹൈദരബാദ് ടീം: ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, അഭിഷേക് ശർമ, മിച്ചൽ മാർഷ്, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ, ടി നടരാജൻ