ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആർ സി ബി നായകൻ വിരാട് കോഹ്ലി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു
ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആർ സി ബി ആദ്യ മത്സരം വിജയിച്ചപ്പോൾ കിംഗ്‌സ് ഇലവൻ പരാജയം നേരിട്ടു. ആർ സി ബി നിരയിൽ മലയാളി താരം ദേവ് ദത്ത് പട്ടേൽ ഇന്നും ഓപണറായി ടീമിലുണ്ട്
കിംഗ്‌സ് ഇലവൻ ടീം: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ്വെൽ, ജയിംസ് നീഷാം, സർഫറാസ് ഖാൻ, മുഹമ്മദ് ഷമി, ഷെൽഡൺ കോട്‌റൽ, രവി ബിഷ്‌ണോയി, മുരുകൻ അശ്വിൻ