സുൽത്താൻ ബത്തേരി : പതിമൂന്ന്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുൽക്കല്ലൂർ സ്വദേശിയും ഓടപ്പളം അഞ്ചാം ഡിവിഷനിൽ കോഴിഫാം നടത്തുന്നയാളുമായ ചെമ്പോത്തൊടിയിൽ ഹംസ (32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.റോഡിലൂടെ നടന്ന് പോകുകയായിരുന്ന പതിമൂന്നുകാരനോട് മിഠായി നൽകാമെന്ന് പറഞ്ഞ് ഇയാൾ കാറിലേക്ക് വലിച്ച് കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പരാതിയെ തുടർന്ന് ബത്തേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു.
The Best Online Portal in Malayalam