കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്ന എംജിഎം ഹെൽത്ത് കെയർ അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതാണ് ഇക്കാര്യം.
കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്കാലത്ത് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.