കൊവിഡ് സ്ഥിരീകരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായതായി മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. ഓഗസ്റ്റ് 5നാണ് എസ് പി ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ ഇന്നലെയോടെ സ്ഥിതി വഷളാകുകയായിരുന്നു.