ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ജെയ്പുര്‍,ബെംഗളുരു,അഹമദാബാദ്,ശ്രിനഗര്‍,ഹൈദരാബാദ് എന്നീ വന്‍ നഗരങ്ങളിലും
തന്ത്ര പ്രധാന സ്ഥലങ്ങളിലും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലും ഒക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍
സുരക്ഷാ സേന അതീവ ജാഗ്രതയാണ് പാലിക്കുന്നത്,കര്‍ശന പരിശോധനയാണ് സുരക്ഷാ സേന നടത്തുന്നത്.