കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെദിയൂരപ്പ. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും രോഗം സ്ഥിരീകരിച്ചിരുന്നു.