മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
പ്രിയപ്പെട്ടവരെ കൊവിഡ് ലക്ഷണങ്ങൾ എനിക്കുണ്ടായിരുന്നു. പരിശോധന നടത്തിയപ്പോൾ ഫലം പോസീറ്റീവാണ്. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സ്‌നേഹിതരും ഉടൻ പരിശോധന നടത്തണം. അടുത്തിടപഴകയിവർ എല്ലാം ക്വാറന്റൈനിൽ പോകണമെന്നും അപേക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്
എന്റെ അഭാവത്തിൽ ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസന മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.