മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ്; ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു

മധ്യപ്രദേശ് മന്ത്രി അരവിന്ദ് ബദോരിയയക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെ അദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കുടുംബാംഗങ്ങളുടെയും സ്റ്റാഫിൻരെയും കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ബദോരിയ പങ്കെടുത്തിരുന്നു. ഇത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ഗവർണർ ലാൽജി ടണ്ഠന്റെ ശവസംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്നും അധികൃതർ നിർദേശിച്ചു.