ചെന്നൈയിൽ നിന്നും മേൽവിലാസം കൃത്യമായി നൽകാത്ത 227 കൊവിഡ് രോഗികളെ കാണാതായി.

ചെന്നൈയിൽ നിന്നും മേൽവിലാസം കൃത്യമായി നൽകാത്ത 227 കൊവിഡ് രോഗികളെ കാണാതായതായി കോർപറേഷൻ കമ്മീഷണർ ജി. പ്രകാശ് അറിയിച്ചു.

ജൂൺ പത്ത് വരെ 277 രോഗികളെയാണ് കാണാതായത്. ജൂൺ പത്ത് മുതൽ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതിൽ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി. നിലവിൽ 227 പേരെയാണ് കാണാതായിട്ടുള്ളത്. മറ്റുള്ളവർക്ക് വേണ്ടി കോർപറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

ചെന്നൈ കോർപറേഷൻ പരിധിയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇത് ആശാവഹമാണെന്ന് കോർപറേഷൻ കമ്മീഷണർ പറഞ്ഞു. ചെന്നൈയിൽ മാത്രം 24,890 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിനം ശരാശരി 11,000 സാമ്പിളുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.