ഒമാനിൽ 11 തൊഴിലുകളിൽ സ്വദേശിവത്കരണം

ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കോളിജസ്റ്റ്/ സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ വര്‍കര്‍ എന്നീ തൊഴിലുകളില്‍ ഇനി ഒമാനികളെ മാത്രമെ നിയമിക്കാവൂ.

ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്ക് നേരത്തേ വിദേശികള്‍ക്ക് നല്‍കിയ തൊഴില്‍ പെര്‍മിറ്റ് ലൈസന്‍സുകള്‍ക്കും ഈ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സുകള്‍ക്കും അവയുടെ കാലാവധി തീരുംവരെയാണ് സാധുതയുണ്ടാകുക.