കൊച്ചിയിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ എ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ ​മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.