യു.പി.എസ്.സി എന്‍ജിനീയറിങ് സര്‍വീസ്, ജിയോളജിസ്റ്റ് സര്‍വീസ് പരീക്ഷകള്‍ മാറ്റിവെച്ചു

ന്യൂഡൽഹി: ഓഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന എൻജിനീയറിങ് സർവീസ് (മെയിൻ), ജിയോളജിസ്റ്റ് സർവീസ് (മെയിൻ) പരീക്ഷകൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവെച്ചു. ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്താനിരുന്ന പരീക്ഷ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. യു.പി.എസ്.സിയുടെ പുതുക്കി നിശ്ചയിച്ച പരീക്ഷാ കലണ്ടർ പ്രകാരം നടക്കേണ്ടിയിരുന്ന ആദ്യത്തെ പരീക്ഷയായിരുന്നു ഇത്. ജനുവരിയിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ യോഗ്യത നേടിയവർക്ക് മെയിൻ പരീക്ഷയെഴുതാം. സെപ്റ്റംബർ 6-ന് നിശ്ചയിച്ചിരിക്കുന്ന നാഷണൽ ഡിഫൻസ്…

Read More

65 വയസ്സിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പുകളില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. ഒക്ടോബര്‍-നവംബര്‍ മാസരങ്ങളില്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കി. 80 വയസ്സിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ചട്ടം ഭേദഗതി വരുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ 65 വയസ്സാക്കി കുറച്ചിരിക്കുന്നത്….

Read More

വയനാട്ടിലെ വിദ്യാർത്ഥികൾക്കായി 175 ടിവികൾ കൂടി എത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി 175 സ്മാര്‍ട്ട് ടി വികള്‍ കൂടി നല്‍കി സ്ഥലത്തെ എംപി കൂടിയായ രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമില്ലാത്ത കുട്ടികള്‍ക്കായി രാഹുല്‍ നേരത്തെ 50 ടിവികള്‍ നല്‍കിയിരുന്നു. ജൂണ്‍ 19നായിരുന്നുവത്. ഇത് കൂടാതെയാണ് 175 ടിവികള്‍ കൂടി എത്തിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് വിക്ടറി ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടിവിയോ മൊബൈല്‍ ഫോണോ നെറ്റ് വര്‍ക്ക് കണക്ഷനോ ഇല്ലാത്തവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍…

Read More

സൗദി അറേബ്യയിൽ ഇളവുകൾ നീട്ടാൻ തീരുമാനം

കോവിഡ് കരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട്…

Read More

കൊച്ചിയിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ എ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ ​മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ…

Read More

മലയാളികളെ ലളിത സംഗീതത്തിൽ മയക്കിയ എം ജി രാധാകൃഷ്ണൻറെ ഓർമ്മകൾക്ക് ഇന്ന് പത്താണ്ട്

മലയാളികളെ ലളിത സംഗീതത്തിൽ മയക്കിയ എം ജി രാധാകൃഷ്ണൻറെ ഓർമ്മകൾക്ക് ഇന്ന് പത്താണ്ട്.തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ആകാശവാണിയുടെ വരാന്തകളിലുടെ മനസില്‍ ഈണങ്ങള്‍ കൊരുത്തിട്ടു നടന്ന മനുഷ്യന്‍ മലയാളിക്കെന്നും പോയ കാലത്തിന്‍റെ നല്ലോര്‍മ്മകളാണ്. ലളിതഗാനപാഠത്തിലൂടെ മലയാളിക്കു പരിചയപ്പെടുത്തിതൊക്കെയും ഭാവസുന്ദരഗാനങ്ങള്‍. യുവജനോത്സവവേദികളില്‍ ആ ഗാനങ്ങളത്രയും നിറഞ്ഞൊഴുകി. ലളിതഗാനങ്ങള്‍ സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണ നേടി. എം.ജി. രാധാകൃഷ്ണന്‍ കണ്ടെത്തിയ സ്വരവിശുദ്ധിയിരുന്നു കെ എസ് ചിത്ര. ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തിൽ എം.ജി. രാധാകൃഷ്ണന്‍ ചിത്രയെക്കൊണ്ട് പാടിച്ചത് അഞ്ചാം വയസില്‍….

Read More

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്ന് പ്രതികൾ

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയിൽ പ്രതി ആവശ്യമുന്നയിച്ചു. അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണിൽ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം…

Read More

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ തറച്ചുകയറി; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞു ഹൃദയവാല്‍വില്‍ തറച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55)വാണ് മരിച്ചത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും കഴിഞ്ഞ മാസം നാലാം തീയതിയാണ് തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മ തലകറക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്കുണ്ടോയെന്ന് പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞുകയറി. തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഓപണ്‍ ഹൃദയശസ്ത്രക്രിയ നടത്തി…

Read More

ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു

സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. ലെഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു….

Read More