കുവൈത്തിൽ 909 പേർക്ക് കൂടി കോവിഡ്

കുവൈത്തിൽ 909 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 558 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 42788 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 33367 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 339 ആയി.

പുതിയ രോഗികളിൽ 479 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 243 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 150 പേർക്കും അഹമ്മദിയിൽ നിന്നുള്ള 176 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 97 പേർക്കും ജഹറയിൽ നിന്നുള്ള 243 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9082 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 152 പേർ തീവ്ര പരിചരണവിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3286 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 368510 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Leave a Reply

Your email address will not be published.