കേരളത്തിന്റെ വിപ്ലവവനിതക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാൾ

കേരളത്തിന്റെ വിപ്ലവവനിതക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാൾ.കോവിഡ് കാലമായതിനാൽ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാൾ കടന്നുപോകുന്നത്.

ചാത്തനാട്ടെ വീട്ടിൽ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകൾ നേരും. കേക്ക് മുറിക്കും, ആഘോഷിക്കും. വരുന്നവർക്കെല്ലാം സദ്യയുമുണ്ടാകും.

എന്നാലിത്തവണ കോവിഡ് കാരണം പതിവ് തെറ്റി. ആഘോഷങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, റിവേഴ്‌സ് ക്വാറന്റീനിലായതിനാൽ സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനവുമില്ല. ആരുമില്ലെങ്കിൽ ആഘോഷം വേണ്ടെന്ന് ഗൌരിയമ്മയും പറഞ്ഞു.

ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗൌരിയമ്മക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാൽപ്പായസം വീട്ടിലെത്തും. നേരിട്ടെത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയാണ് പ്രിയപ്പെട്ടവരുടെ ആശംസാസന്ദേശങ്ങൾ. നൂറ്റിയൊന്നാം വയസിൽ ഒരുവർഷം നീണ്ട ആഘോഷമായിരുന്നു നടന്നത്.